flashnews

.....സ്‌കൂള്‍ തല കേരളക്വിസ്സ് നവംബര്‍ മൂന്നിന് ..........സ്‌കൂള്‍ തല കേരളക്വിസ്സ് നവംബര്‍ മൂന്നിന് .....


Friday 14 November 2014

ശിശുദിനം


                സ്കൂളിലെ ശിശുദിനപരിപാടികള്‍  സമുചിതമായി ആചരിച്ചു. റാലി, തൊപ്പിനിര്‍മാണം, നെഹ്റുവുമായി അഭിമുഖം, ക്വിസ്.
                ഭാനുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പനങ്ങാട് എസ് എ എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ ശ്രീമതി ലക്ഷ്മി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചുചടങ്ങില്‍ ജയശ്രി ടീച്ചര്‍ സ്വാഗതവും ശ്രീമതി പ്രീതടീച്ചര്‍  നന്ദിയും പ്രകാശിപ്പിച്ചു.തുടര്‍ന്ന്      
               സാക്ഷരം കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാലസഭ അവതരണമികവുകൊണ്ട് ശ്രദ്ധേയമായി. കവിതകള്‍ക്ക് വിവിധ ഈണങ്ങള്‍ നല്കുന്നതില്‍ കുട്ടികള്‍ അവരുടെ പ്രാവീണ്യം തെളിയിച്ചു. നാടന്‍പാട്ടുകള്‍, ആംഗ്യപ്പാട്ടുകള്‍, കഥപറയല്‍, വായ്ത്താരികള്‍ തുടങ്ങിയവ കൊണ്ട് പരിപാടി മികവു പുലര്‍ത്തി.

Tuesday 21 October 2014

സാക്ഷരം സര്‍ഗാത്മക ക്യാമ്പ്


          സാക്ഷരം സര്‍ഗാത്മക ക്യാമ്പ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കഥയും പാട്ടും നര്‍മ്മവും കോര്‍ത്തിണക്കിയ ലളിതമായ ആഖ്യാനത്തിലൂടെ ബിആര്‍സി ട്രയിനര്‍ ശ്രീ. ഷൈജുമാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. പനങ്ങാട് എസ് എ എല്‍ പി സ്‌കൂളും പനങ്ങാട് ജി യു പി സ്‌കൂളും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
        പനങ്ങാട് ജി യു പി സ്‌കൂള്‍ പ്രധാനഅധ്യാപകനായ ശ്രീ അശോകന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പനങ്ങാട് എസ് എ എല്‍ പി സ്‌കൂള്‍ പ്രധാനഅധ്യാപികയായ ശ്രീമതി ലക്ഷ്മി ടീച്ചര്‍ ആമുഖഭാഷണം നടത്തി. ചടങ്ങില്‍ ശ്രീ ഗഫൂര്‍മാസ്റ്റര്‍ സ്വാഗതവും ശ്രീമതി രമണിടീച്ചര്‍നന്ദിയും പ്രകാശിപ്പിച്ചു. മദര്‍പിടിഎ പ്രസിഡണ്ട് ശ്രീമതി കെ പുഷ്പ, അധ്യാപകരായ ജയശ്രീടീച്ചര്‍, ഭാനുടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Friday 19 September 2014

Wednesday 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html


Thursday 4 September 2014

Teachers day ...... Wishes ....



ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )

Saturday 23 August 2014

ഹോസ്ദുര്‍ഗ്ഗ് സബ്‌ജില്ലയിലെ BLEND പരിശീലനം പൂര്‍ത്തിയായി




ഹോസ്ദുര്‍ഗ്ഗ്  GHSS ല്‍ നടന്ന  പരിശീലന ക്ലാസ്സില്‍, DIET പ്രിന്‍സിപ്പാള്‍ ശ്രീ. പി. വി. കൃഷ്ണകുമാര്‍ സംസാരിക്കുന്നു.

Wednesday 6 August 2014

സാക്ഷരം പരിപാടി ഉദ്ഘാടനം


          സാക്ഷരം പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ. ബിനുപ്രസാദ് നിര്‍വഹിച്ചു. പ്രധാനഅധ്യാപികയായ ശ്രീമതി ലക്ഷ്മി ടീച്ചര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മദര്‍പിടിഎ പ്രസിഡണ്ട് ശ്രീമതി കെ പുഷ്പ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ ശ്രീമതി രമണിടീച്ചര്‍, ജയശ്രീടീച്ചര്‍, ഭാനുടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Saturday 2 August 2014

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ്

മൈനോറിറ്റി പ്രീമാട്രിക് സ്കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 10.  സര്‍ക്കുലറിന്  ഇവിടെ ക്ലിക്ക് ചെയ്യുക

                           --Vijayan V. K, MT, ITSchool, Kasaragod

Saturday 19 July 2014

Fwd: BLEND_ Second batch Hosdurg





 BLEND പരിശീലനത്തിന്റെ ഹോസ്ദുര്‍ഗ് സബ്‌ജില്ലയിലെ രണ്ടാമത്തെ ബാച്ചിന്റെ ഉല്‍ഘാടനം ഹോസ്ദുര്‍ഗ്ഗ് ഗവഃ ഹൈസ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രേമരാജന്‍ നിര്‍വ്വഹിക്കുന്നു. ( 18/07/2014 )